രാഷ്ട്രീയം

Saturday, June 24, 2006

(അ)രാഷ് ട്രീയം

പണ്ടിവമ്മാരൊക്കെ
ഒരുത്തനെ ഉരുട്ടിക്കൊന്നു
ഇന്നിവനുമവനും
ഉരുണ്ടു കളിക്കുന്നു

ഇന്നലെ കുത്തിക്കൊല
ഇന്നു കെട്ടിപ്പിടി
അന്നു അടിയന്തിരാവസ് ഥ,
ഇന്നു നിസ്സഹായാവസ്ത.

ഇതൊക്കെ വെറും നീക്കുപൊക്ക്,
ഒരു ചെറിയ നീരൊഴുക്ക്.
സഖ്യമല്ല മുഖ്യം,
മുഖ്യനല്ലോ മുഖ്യം.

പാഠം പഠിച്ചവന്‍ പുറത്തായി,
ഒന്നും പഠിക്കാത്തവന്‍ സ്മാര്‍‌ട്ടുമായി.
ഒരുകണക്കില്‍ സുനാമി വന്നതു നന്നായി
അതുകൊണ്ടു, മറ്റ് ചിലരും സ്മാര്‍‌ട്ടായി

ഒരിടത്ത് ഒരച്ഛന്‍ കരയുന്നു
അഴീക്കോട്ടൊരു വിധവയും
വയറെരിയുന്ന കുറേ കുഞ്ഞുങ്ങളും
ഇതൊന്നും കാ‍ണാത്ത രാഷ്ട്രീയവും. ശിവ ശിവ...

3 Comments:

Blogger ശ്രീജിത്ത്‌ കെ said...

കലക്കുവാണല്ലോ തിരേ, ആധുനികം നന്നായി.

ഒരു സംശയം. ബ്ലോഗിന്റെ പേര്‍ എഴുതിയതില്‍ ഒരു ഷ പോരേ? എന്തിനാ അതിന്റെ അടിയില്‍ വേറെ ഒന്ന്‌?

2:59 AM  
Blogger thira said...

ശ്രീജി പറഞ്ഞത് ശരിയാണ്.ഒരു ഷ മതി.എഴുതി വന്നപ്പോള്‍ പറ്റിയ തെറ്റാണ്, പിന്നീട് മാറ്റിയില്ല.ദാ,പിടിച്ചോ...മാറ്റിയിരിക്കുന്നു...
വരികളിലൂടെ കടന്നുപോയതിന് നന്ദിയുണ്ട്...ഇതിനൊക്കെ സമയം കണ്ടെത്തുന്ന നല്ല മനസ്സിനും.അഭിപ്രായം ഇനിയും അറിയുക്കുമെന്ന് പ്രതീക്ഷിക്കുന്നു...

7:47 AM  
Blogger kerala said...

കേരളത്തിന്റെ സമഗ്രമായ വികസനത്തിന്ന് അടിത്തറയിട്ട 1957ലെ ഇ എം എസ്‌ മന്ത്രിസഭയുടെ 50-വാര്‍ഷികാഘോഷ സമാപന സമ്മേളനത്തില്‍ കേരളമുഖ്യമന്ത്രിയും പൊളിറ്റ്‌ ബ്യുറോ മെമ്പറുമായ സ: വി എസ്‌ അച്ചുതാനന്ദനെ പങ്കെടുപ്പിക്കാതെ മാറ്റി നിര്‍ത്താനുള്ള പിണറായി സിന്‍ഡിക്കേറ്റിന്റെ ബോധപൂര്‍വ്വമായ ശ്രമത്തില്‍ കേരള പിപ്പിള്‍സ്‌ ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

സി പി എമ്മിന്റെ നേതൃത്വത്തില്‍ മേയ്‌ 7 നാണ്‌ കണ്ണൂരില്‍ വച്ച്‌ വമ്പിച്ച ബഹുജനറാലിയോടെ സമാപന സമ്മേളനം നടക്കുന്നത്‌.
സമാപന സമ്മേളനത്തില്‍ പിണറായി സിന്‍ഡിക്കേറ്റ്‌ അധിപനും കൂട്ടാളികളായ കോടിയേരി , ഇ പി ജയരാജന്‍ , പി കെ ശ്രിമതി, പിന്നെ എം വി ഗോവിന്ദന്‍ പങ്കെടുക്കുന്നത്‌.

സി പി ഐ എമ്മില്‍ വിഭാഗിയത വളര്‍ത്തി മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരെയും അവഗണിക്കാനും അപമാനികാനുമുള്ള പിണറായി സിഡിക്കേറ്റിന്റെ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ ജനരോഷം ഉയരണം.

കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരരായ രക്തസാക്ഷികളേയും പാര്‍ട്ടിക്കുവേണ്ടി ലാഭേച്ഛ നോക്കാതെ പണിയെടുക്കുന്ന പതിനായിരങ്ങളോടും പിണറായി സിന്‍ഡിക്കേറ്റുനടത്തുന്ന കടുത്ത അപരാധമാണ്‌ ഈ നെറികെട്ട വിഭാഗിയ പ്രവര്‍ത്തനം.

പിപ്പിള്‍സ്‌ ഫോറം അടിയന്തിയോഗത്തില്‍ പ്രസിഡണ്ട്‌ പി.സി ജയപ്രകാശ്‌ അധ്യക്ഷത വഹിച്ചു.

1:36 AM  

Post a Comment

<< Home